ഒരു തീറെഴുത്ത്
**********************
n ഗീത മുന്നൂര്‍ക്കോട്
അന്ത്യയാത്രയിലെന്നെ
ചുമലേറ്റാ
ഞാനറിയാത്ത
എന്നെയറിയത്ത
തോളുക തന്നെ വേണം

വിതുമ്പുന്ന
നഷ്ടബോധമോ
അമന്നമറുന്ന
പ്രാക്കുകളോ
മേമ്പോടിപോലെ
മമത വിതറിയ
പൊയ്പ്പേച്ചുകളോ
ഉള്ളിലേക്കു
പിറുപിറുക്കുന്ന
ദുഷിപ്പുകളിനിന്നും
പുറം നോക്കുന്ന
വാഴ്ത്തുകളോ
ഒന്നുമൊന്നും
അനുഗമിക്കരുത്

മരിപ്പിനുമേ
സൗന്ദര്യയൗവനത്തിന്റെ
പൂജന്മങ്ങളുടെ
ബലിച്ചോര വീഴ്ത്തരുത്

ഒടുക്കത്തെയെന്റെ -
യെരിച്ചിലിന്ന്
പച്ചപ്പിന്റെ
തായ്ത്തടി തേടി
മഴുമുനക രാകരുത്

കുടം തുളച്ച്
ജലം പൊലിച്ചു
ചിതറിക്കരുത്

ഉപ്പു രുചിക്കുന്ന
ഒരു തുള്ളി മാത്രം
അതിലെന്റെ
ദാഹമടങ്ങും.


Comments

Popular posts from this blog