നിസ്വനങ്ങളിലും വൈവിദ്ധ്യം

---ഗീത മുന്നൂര്‍ക്കോട്----

അഹം സ്വരങ്ങളെ
ആജ്ഞകളാക്കുന്നു
ഗര്‍വ്വുകള്‍.

ആത്മാര്‍ത്ഥതയുടെ
വിഹായുസ്സുകളില്‍
മായമാകുന്നു
കാപട്യങ്ങള്‍

പുഞ്ചിരിക്കൂമ്പാരങ്ങളി-
ലൊളിക്കുന്നു
വിഷവിത്തുകള്‍

നന്മത്തഴപ്പുകളെ
പരാദമാക്കുന്നു
സൂത്രവല്ലരികള്‍

കളിമ്പങ്ങളിലേക്ക്
കല്ലെറിയുന്നു
ദുരാഗ്രഹങ്ങള്‍

വികടകാലങ്ങളില്‍
ഏതാനും പച്ചിലകള്‍
സ്വയമടരുന്നു
ചപ്പിലകളായി
ഉള്‍ത്തലങ്ങളിലെ
നീര്‍മയം സംരക്ഷിക്കാന്‍

ഇടയ്ക്കൊക്കെ
ഇറ്റു വീഴുന്നുമുണ്ട്
മനസ്സിലെ
സങ്കടക്കീറുകളില്‍ നിന്നും
നേര്‍ത്തു വരുന്ന
തുള്ളികള്‍


Comments

  1. ഇടയ്ക്കൊക്കെ
    ഇറ്റു വീഴുന്നുമുണ്ട്
    മനസ്സിലെ
    സങ്കടക്കീറുകളില്‍ നിന്നും
    നേര്‍ത്തു വരുന്ന
    തുള്ളികള്‍

    സന്തോഷക്കീറുകളില്‍ നിന്ന വീഴുന്ന തുള്ളികളും ഇടയ്ക്ക് വിതറുക!!

    ReplyDelete
  2. നല്ല നിർദ്ദേശം1 നന്ദി.അജിത്.

    ReplyDelete

Post a Comment

Popular posts from this blog