വിശപ്പ്

------ഗിത മുന്നൂർക്കോട്----

ഉച്ചയുദിയ്ക്കാത്ത
മാടങ്ങളുണ്ട്
അവിടെ 
വിശപ്പുകള്‍ മാത്രം കലഹിക്കുന്നു….
മൗനത്തിന്റെ 
മ്ലാനശ്വാസങ്ങളില്‍ മാത്രം
നമ്മുക്കവ മുഴങ്ങുന്നത് കേള്‍ക്കാം.

പാതിര പൂക്കുമ്പോള്‍
ഇരുട്ട് കനത്തു വീശുമ്പോള്‍
ചായ്പ്പിലെ വിശപ്പുകള്‍
അവിടെ പൊട്ടിച്ചിരിക്കാറുണ്ട്
മടിത്തട്ടുടയുന്ന
മടിക്കുത്തഴിയുന്ന
മുടിക്കെട്ടുലയുന്ന
കലമ്പലില്‍
മൗനമപ്പോള്‍
മൂക്കടച്ചു മുങ്ങാറുണ്ട്….

വിശപ്പിന്റെ നഗ്നതയിലേക്ക്
തുറുകണ്ണുകളിറങ്ങുമ്പോള്‍
സമനില തെറ്റുന്ന
പ്രകൃതിയ്ക്ക്
അഭയസ്ഥലികളന്യം.

Comments

  1. അഭയസ്ഥലങ്ങളില്ലാതെ...

    ReplyDelete

Post a Comment

Popular posts from this blog