വേഴാമ്പൽ ദാഹം
n ഗീത മുന്നൂർക്കോട്

സുര്യനുച്ചിയിൽ
വെളുക്കെച്ചിരിച്ച്
അനുമോദിക്കുമ്പോൾ
ഭൂമിയുടെ ഗര്‍ഭത്തിൽ
ലോഹമുരുകുമ്പോൾ
വറവിൽ പ്പൊരിഞ്ഞ്
മണ്ണിന്‍ ചിളുകൾ .

കൃഷിവലന്റെ സ്വപ്നങ്ങള്‍ക്ക്
വേഴാമ്പൽ ദാഹം .....

വാ പിളര്‍ന്ന മൺ കട്ടകൾ  
കണ്ണിൽ കൊളുത്തിട്ട് .

തേഞ്ഞ കൈക്കോട്ട് കിളക്കാതെ
പിളര്‍ന്നു പോയ മൺ ചീൾപ്പാളികൾ
വിശപ്പും ദാഹവും മാത്രം
കണിയോരുക്കുന്നു....


Comments

  1. അപ്പോഴും വരിക മഴമുകില്‍ച്ചാര്‍ത്തേ...

    ReplyDelete
  2. പെയ്യുക,കുളിരായ്.....മധു മഴയായ്.

    ReplyDelete

Post a Comment

Popular posts from this blog