പ്രണയക്കള്ളൻ


--ഗീത മുന്നൂർക്കോട് –

പ്രണയിച്ചു മതി മറക്കുന്ന
രണ്ടിണകൾ

കള്ളനത്യാർത്തി
തട്ടിയെടുക്കണം

അവരുടെ 
സ്നേഹസമൃദ്ധിയിലേയ്ക്കൊരു
നുഴഞ്ഞുകയറ്റം

മൂക്കുരുമ്മി
മുട്ടുരുമ്മി
തോളു ചേർന്ന്
ഞാനൊന്നുമറിഞ്ഞില്ലേയെന്ന്
പതുങ്ങി
പ്രണയിനിയോടൊന്നുരുമ്മി
കാമുകനെയൊന്നു തട്ടി
ചൊറിഞ്ഞു ചൊടിപ്പിച്ച്
പുന്നാരം കളിച്ച്
കുഞ്ഞു വക്കാണത്തിലെത്തിച്ച്
കടന്ന് കയറി
കാണെക്കാണെ
തട്ടിയെടുത്തു
വിലപ്പെട്ട
വിലക്കപ്പെട്ട
പ്രണയം.

Comments