മടക്കം
--- ഗീത മുന്നൂർക്കോട് ----
എഴുതാപ്പുറം മാത്രം വായിക്കുന്ന നിനക്ക്
ഞാനെന്റെയകം തന്നു
പുറം തോടുകളെല്ലാം ചിക്കിത്തുരന്ന് നീ
ചികഞ്ഞിടത്തൊന്നും
എന്നെ കണ്ടില്ല.
എന്നിലേൽപ്പിച്ച
ഒരായിരം പുറം വ്രണങ്ങളിൽ നിന്നും
നീ സംതൃപ്തി നേടിയെന്ന്
ഇല്ല - എന്റെയകം നിറയെ കുളിരാണ്
നിനക്കായ് മാത്രം കരുതി വച്ചത്
നീ വന്നു കൊൾക
വേനലിന്റെ കനൽക്കാറ്റുമായി -
എന്നിലേയ്ക്ക്
ഒന്നൂളിയിട്ടാൽ മാത്രം മതിയാകും
നിന്നെ തണുപ്പിക്കുന്ന
എന്റെ സ്നേഹച്ചീളുകളെ
ഊറ്റിയുണക്കാൻ
നിന്റെയുഷ്ണം മതി വരില്ല.
നിന്റെ പത്തികൾ എന്നിലേക്ക്
മടങ്ങുക തന്നെ ചെയ്യും.
പത്തി മടക്കും
ReplyDeleteഹും
ReplyDeleteഎന്റെ സ്നേഹച്ചീളുകളെ
ReplyDeleteഊറ്റിയുണക്കാൻ
നിന്റെയുഷ്ണം മതി വരില്ല..... ലളിതം... മനോഹരം!