മുഖച്ഛായകൾ മറഞ്ഞു നിൽക്കുമ്പോൾ.

---ഗീത മുന്നൂർക്കോട്---

ഡാവിഞ്ചി
മുഖച്ഛായകൾ മറച്ചത്
വരയിലെ മുഖങ്ങളിൽ
സുവര്‍ണ്ണാനുപാതം
തേച്ചു പുരട്ടിയായിരുന്നു..

ഒമര്‍ഖയ്യാമിന്റെ
പ്രണയഭാവങ്ങളിൽ
സുതാര്യതയുടെ
വാക്കുകൾക്കിടയില്‍പ്പോലും
ഒളിച്ചിരുന്നതേറെ മുഖങ്ങൾ....

മുടുപടങ്ങളിൽ
മുഖച്ഛായകൾ ശ്വാസം മുട്ടുമ്പോൾ
മറവ് ചെയ്തവര്‍ക്ക്
ഇരുണ്ട ഛായതന്നെയെപ്പോഴും..
അവർ
കറുത്ത മുഖങ്ങളെ
ശാസിച്ചിരുത്തുന്ന പുഞ്ചിരികളിൽ
ഭാവസുലക്ഷണങ്ങൾ
മോടിയാക്കുമ്പോൾ
അജ്ഞര്‍ക്ക് അസ്വാരസ്യമാകുന്നു
അര്‍ബുദപ്പെരുക്കങ്ങൾ……

ഓര്‍മ്മകളിൽ കുറിപ്പുകളാകുന്നു
സ്നേഹബന്ധനങ്ങളിൽ
ഇടിവെട്ടിയുലയുന്ന
ഒരുപിടി മുഖങ്ങളും
അവയിൽ ചിന്നിപ്പോകുന്ന
മുഖച്ഛായകളും.

Comments

  1. മുഖംമൂടിയ്ക്കുള്ളിലെന്ത്?!

    ReplyDelete
  2. മുഖം മൂടിയ്ക്കകത്തൊളിച്ചിരിക്കുന്നു ശരിയായ മുഖം....

    ReplyDelete

Post a Comment

Popular posts from this blog