ആരോപണങ്ങൾ
---ഗീത മുന്നൂർക്കോട്---

ആരോപണങ്ങൾക്കുണ്ടോ
നേരവും കാലവും നോക്കാൻ

ചിലപ്പോൾ
കർക്കിടക്കത്തിലെ ഇടിവെട്ടിയുണർന്ന്
കൂണുകൾ പോലെ
തുരുതുരാ പൊങ്ങും
എന്തൊരാവേശത്തിലാണ്
ചിലർ അവയൊക്കെ പിഴുതു വയ്ക്കാറ്.

മറുപ്രയോഗം കാത്തിരുന്ന്
ചിലരൊക്കെ
മുഷിയുമെന്നല്ലാതെ

ചില നേരങ്ങളിൽ
അറിഞ്ഞും കൊണ്ട്
നിറചിരിയോടെ
മുന്നിൽ വന്നു നിൽക്കുമ്പോൾ
നിസ്സങ്കോചം
അവയെ പുണരേണ്ടി വന്നിട്ടുണ്ട്
വഴിമുട്ടിയ നെടുവീർപ്പുകൾ
അപ്പോളൊക്കെ
ശാസിക്കാറുമുണ്ട്..

എങ്ങോട്ടു തിരിഞ്ഞാലും
ആക്ഷേപം പെയ്യിച്ചും കൊണ്ട്
ചുറ്റിയടിക്കാറുണ്ട്
ചിലതൊക്കെ

മറ്റു ചില നേരങ്ങളിൽ
തല കീഴെ കൂപ്പു കുത്തിക്കുന്ന
വമ്പൻ ആരോപണസ്രാവുകൾക്ക്
മുന്നിൽ ചാടിയെത്തും ഇരകൾ
സ്വമേധയാComments

  1. ആരോപണപ്രത്യാരോപണയുദ്ധം

    ReplyDelete

Post a Comment