സ്വപ്നങ്ങൾ തടവറയിൽ
 ---ഗീത മുന്നൂർക്കോട്---

തടങ്കലിൽ കഴിയുന്നവരുടെ
സ്വപ്നങ്ങൾക്കേറെ കനമുണ്ട്
ഇരുട്ട് നിറച്ച കനം
നനവ് തലോടാത്ത
ഉരുകിയുഷ്ണിച്ച കനം

രുട്ടിന്റെ
മേൽക്കൂരയ്ക്കൊരു
തുള വീഴാൻ കാത്ത്..
അതിന്റെ അതിർ വർമ്പുകളിലൂടെ
തെറിച്ചൊരു വെളിച്ചത്തുള്ളി
നെറുകയിൽ
ഒന്ന് വീണു തൊടാൻ കാത്ത്

താഴുകളുടെ
ബന്ധനങ്ങൾ
പൊടിയാൻ കാത്ത്
Comments

  1. സ്വാതന്ത്ര്യത്തിന്റെ പുലരിയും കാത്തിരിക്കുന്നവര്‍

    ReplyDelete

Post a Comment