ഒളിച്ചുകളിക്കുന്നു സ്വാതന്ത്ര്യം
---ഗീത മുന്നൂർക്കോട്---

ഇറങ്ങിയിട്ടുണ്ട് സ്വാതന്ത്ര്യം
ഒളിച്ചും മറഞ്ഞും
മുണ്ടിട്ട് മുഖം മറച്ചും
തെരുവിലേക്ക്

അവിടെയാണാഘോഷങ്ങൾ.

ഉണ്ട് സ്വാതന്ത്ര്യം -
കല്ലുകൾക്കുണ്ട് 
പറന്ന് പറന്ന്
തലകളുടക്കാൻ.

കവിണികൾക്ക്
കണ്ടവന്റെ മാങ്കനിയോ
കലമോ ഉടക്കാൻ

കത്തി കഠാരകൾക്ക്
തന്നിഷ്ടം കേമം
തലയുടലുകളേറെ
കൊയ്യാനെടുക്കാം

ഒന്നും രണ്ടും പോയി
നൂറുകൾ മറുകണ്ടം ചാടി
വിലകൾക്ക് ചന്തകളിൽ
ഓട്ടപ്പന്തയമാകാം

വരൂ, നമ്മുക്കെല്ലാമിനി
അടച്ചിട്ട സ്വകാര്യതകളിൽ
മുഖാമുഖം തേങ്ങാം
കളഞ്ഞ് പോയ
സ്വാതന്ത്ര്യത്തിന്റെ
വൈക്കോൽ
കടിച്ച് തുപ്പാം.


Comments

 1. എന്തൊരു സ്വാതന്ത്ര്യം!
  ചിലയിടങ്ങളില്‍ ഇങ്ങനെ എഴുതാന്‍ പോലും സ്വാതന്ത്ര്യമില്ല!

  ReplyDelete
 2. സ്വാതന്ത്ര്യസ്വതന്ത്രം

  ReplyDelete
 3. അതെ... എവിടെയും വ്യക്തിസ്വാതന്ത്ര്യം ഇന്ന് കുരിശിൽ തൂക്കപ്പെട്ടിരിക്കുന്നു.

  ReplyDelete

Post a Comment

Popular posts from this blog