മരം

അവർ
പണ്ട് പണ്ടെന്നോ
കൊക്കുരുമ്മിയത്
മർമ്മരഗാനം വിറച്ചു ജപിച്ച
പേരാലിലക്കൂടുകളിലായിരുന്നെന്ന്

ഇല്ലില്ല
വയോധികൻ വേരിഴച്ചിഴഞ്ഞ്
ഊട്ടിത്തളരുന്നതും
നിന്ന് വിറക്കുന്നതും
കണ്ടിട്ടും
കാണാക്കാഴ്ച്ചയിൽ
തുള്ളിയാടുന്നുണ്ട്
ഈ പുത്തനിലകൾ

ഇലക്കാട് പന്തൽ
അന്നെന്നോ ഒരഗതി മന്ദിരം പണിത്
സർവ്വജീവാത്മാക്കൾക്കും
കൂടൊരുക്കിയിരുന്നതോർത്ത്
ഇല്ലാവട്ടങ്ങളുടെ പുത്തനുണക്ക് കലത്ത്
കോപിച്ചാണിവർ വിറക്കുന്നത്.

വേരിളകുന്നേ വേദനിക്കുന്നേയെന്ന്
ഉരുകിയുതിർന്നൊരു വന്മരം
ഗതി മുട്ടി
എല്ലും കോലുമില്ലാ ഗതിയിൽ
ചേക്കയില്ല, മർമ്മരമില്ല,
കുളിരില്ല, തളിരില്ല
മതിപ്പില്ലാ മരണം കാത്ത്Comments

  1. ഇല്ലാവട്ടങ്ങളുടെ സമൃദ്ധി

    ReplyDelete
  2. മരത്തിന്റെ ഗതി ....

    ReplyDelete

Post a Comment

Popular posts from this blog