പ്രീസ്ക്കൂൾ

പൂമ്പാറ്റകളായി പാറി നടക്കാമെന്നോ
കൊത്താം കല്ലിൽ കണക്കാടാമെന്നോ
പാവാടത്തുമ്പുകളും കൊച്ചു നിക്കർ തലപ്പുകളുമാട്ടി
വട്ടനർത്തനമാടാമെന്നോ
മഴക്കുട മറക്കുട ചൂടി ചെമ്മൺ ചാലുകളിൽ ചാടി
ചെളി തുള്ളിക്കാമെന്നോ
ഒളിച്ചേ കണ്ടേന്ന് പേരറിയാപ്പിള്ളേരൊത്ത്
കൺകെട്ടാമെന്നോ ഒന്നും
സ്വപ്നം കാണാനറിയാത്ത കുട്ടിത്തത്തിൽ
സ്വപ്നത്തെ തിരിച്ചറിയാത്ത നാളിൽ
യൂണിഫോം ടൈയ്യുകളിൽ കഴുത്തുകൾ കുരുങ്ങി
തുകൽ ഷൂസുകളിൽ കുഞ്ഞിക്കാലുകൾ കുടുങ്ങി
എ ബി സി ഡി . വൺ ടു ത്രീകൾ ഒപ്പും വച്ച്
അവരുടെ സ്വപനങ്ങൾക്ക്
വിസശരിപ്പെടുത്തി.Comments

  1. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ?

    ReplyDelete
  2. മാറ്റം വരുന്നത് ഇതിലും കഷ്ടമായെങ്കിലോ... ?

    ReplyDelete

Post a Comment