വികൃതിക്കട
****************
ഓടിവന്നു കെട്ടിപ്പുണർന്ന്
ഉള്ളിന്റെയുള്ളിൽക്കേറി
കിലുകിലും ചിരിച്ച്
കുഞ്ഞുനാളുകളിൽ
തുള്ളിയോടാ
വിരലെന്റെ കയ്യാളിയ കടലേ,
എത്രയോ ചെറുമുത്തങ്ങ
നിന്റെ നെഞ്ചിലേക്കെറിഞ്ഞ്
പാഴാക്കി...

ഒരു നാൾ
നിന്റെ കൈച്ചാലുക
പിൻതുടർന്നെന്റെ
കാൽവെള്ളയിൽ
കിരുകിരുപ്പുരച്ച്
തണുത്തപ്പോഴാണ്
കൗമാരക്കോളിൽ
എന്റെ കരൾ
കടഞ്ഞത്...

എന്നിൽ കുടുക്കിട്ട
പ്രണയച്ചിരികളെ
തഴുകിമുത്തി നീ
ശൃംഗരിച്ചയാർത്തിയിൽ
കവിതയിലൊരുനുള്ളു
കുടഞ്ഞിട്ടിളക്കാ
നിന്നെയൊന്നു
പിച്ചിയെടുക്കാൻ
നീട്ടിയ വിരലുകളോടാണു
നീ ക്ഷോഭിച്ചത്...
തിരക്കോളുകൾ കുലുക്കി-
യെന്നെത്തുരത്തിയത്...

മോഹയാനം പറത്തിയ
ഉച്ചിയിൽ നിന്ന്
നിന്റെ കടുംനീല കോരിമടക്കി
മനസ്സിനെ മോടിയിൽ
നീലച്ചേല ചുറ്റിച്ച്
മനോഹരിയെന്ന്
അഹംധാരണയുയിർപ്പിച്ചത്...

ഉന്മാദിനിയുടെ മുടിക്കുത്തഴിച്ചു
പാഞ്ഞുവന്ന ഭീമജിഹ്വയിൽ
ഇഷ്ടങ്ങളെല്ലാം
കോരിയെടുത്തെന്റെ
ചെറുതുടിപ്പ്
ഉപ്പളങ്ങളിലേക്കെറിഞ്ഞത്....

കടലേ...
നിന്റെയുള്ളം കത്തിയ
കുത്തൊഴുക്കും
എന്റെയുള്ളം ചെമക്കുന്ന
ജീവിതവും രണ്ടല്ല


Comments

Popular posts from this blog