വെയിൽച്ചന്തങ്ങൾ
*********************
ഒരുതുള്ളിയകലെ 
പത്തരമാറ്റ്,
സ്വർണ്ണച്ചാറ്റലിൽ
പനിക്കുന്നു മന്നിടം.
************************
തണല്‍മെത്തകളിൽ
വെളുത്തപൂക്കൾ
വെയിലലക്കി 
നരയ്ക്കാൻ
വിരിച്ചപോൽ
*********************
പുൽക്കൂട്ടത്തിന്റെ
പച്ചയിടങ്ങളിൽനിന്ന്‌
അടുത്തടുത്തുവന്ന്
കൈകോർത്ത്
നടവഴികൾ
സ്വമേധയാ
വിസ്തരിക്കുന്നു...
***********************
നോവുകൾക്കീറനെന്ന്
കേട്ടു മടുത്തു
പകലോൻ വന്ന്
നനവുകളെയൊന്നോടെ
ഒപ്പിയെടുക്കുന്നു !
***********************
വെയിലേ
നിന്നോര്‍മ്മയില്‍പ്പോലും
പോള്ളിപ്പൊലിക്കുന്നു ഞാന്‍!
***************************************
മഞ്ഞിന്‍കുഞ്ഞുങ്ങളെ
വിരട്ടാന്‍
വെയില്ച്ചൂരല്‍
നീട്ടുന്നു പകലോന്‍! 
**************************
 നിന്റെയൊരു തുള്ളിയിലേക്ക്
നനവിന്റെ സാമ്രാജ്യങ്ങള്‍
ആവിയാകുന്നു.
*****************************

Comments

Popular posts from this blog