രുചിഭേദങ്ങൾ
*************************
നിന്റെ നീണ്ടു വരുന്ന
ജിഹ്വയിൽ
ഓളമോടുന്ന 
ഉമിനീർക്കടലിന്റെ ഉറവ
ഞാനാകുമ്പോൾ

രുചിഭേദങ്ങൾ നിരത്തി
പരീക്ഷണശാലയാകുന്നു,

സ്വയം
അരിഞ്ഞുകൂട്ടി
വെട്ടി നുറുക്കി
തിളപ്പിച്ചൂറ്റി
തിളച്ചു വെട്ടി
വെന്തുടഞ്ഞ്
ഞാനൊട്ടാകെ
നിനക്കായ് നിരക്കുന്നു

കാണാതെയൊരു
പ്രതിരോധൌഷധി
പെരുകി വരുന്ന
എന്റെ സഹിഷ്ണുത
നിനക്കരോചകമായ
പുത്തൻ
രുചിക്കൂട്ടാകുന്നുവോ… !


Comments

Popular posts from this blog