തിരസ്ക്കാരം
****************

അവരുടെ
പകപ്പിൽച്ചുട്ട
കൂർത്തുകുനിഞ്ഞ നോട്ടങ്ങൾ
കാൽപ്പാടുകളെ
ചെത്തിച്ചെത്തി
അടർത്തിനോവിക്കുന്നു

ഞണ്ടുവിരലുകളായി
അവകളിൽ
മുദ്രയടിക്കുന്നു

ഭാരമശേഷമില്ലെന്ന
ഒന്നുമില്ലായ്മയുടെ ഒഴുക്ക്
ബാക്കിയിട്ട
അടയാളങ്ങളെയൊക്കെയും
പിൻതുടർന്ന്
അലക്കിയകറ്റിക്കൊണ്ടേയിരിക്കുന്നു

അവരുടെ യോഗ്യതകളിലെ
കൈയ്യൊപ്പുമുദ്രകൾ
മുഷിഞ്ഞ്
മടക്കുകൾ പൊട്ടി
തെന്നിമറയുന്ന
യാത്രാപഥങ്ങളിൽ
പിറകോട്ട്
മറിഞ്ഞുകൊണ്ടേ മായുന്നു

Comments

Popular posts from this blog