ക്ലാസ്സുമുറി 
***************
വിസ്മയം പൂക്കുന്ന മിഴികൾ
എന്റെ കൌതുകത്തെ 
ഉണർത്തിച്ചാടിക്കുന്നത്
ഇവിടെയാണ്...

കൂടെ
ഒതുക്കിവച്ച 
ചിരികളെച്ചാടിക്കാൻ
എന്റെ കണക്കുകളെ
തമാശക്കളികളുടുപ്പിച്ച്
സംശയങ്ങളുടെ ചായമിട്ട
കോമാളിമുഖങ്ങളിൽ
വേവലാതിയാക്കിയങ്ങ്
കുടഞ്ഞിട്ടാലോ
പിന്നെ…
പരാതിയായി…
പരിഭവമായി….

ഇനിയങ്ങു 
കോരിക്കോരിനിറച്ച് 
പകർച്ച തന്നെയാകണം
സ്നേഹം താളിച്ച
കണക്കുവഴികൾ….

ഇവിടെ 
തരംഗസംവാദങ്ങളാകുന്നു
ഞാനും കുട്ടികളും തമ്മിലെ
വഴിക്കണക്കുകൾ……

Comments

Popular posts from this blog