കൊക്കരക്കോ
***************
--- ഗീത മുന്നൂര്‍ക്കോട് ---

നിരാസത്തിന്റെ ഒന്നാം പടിയിലേക്ക്
ആദ്യചുവട്
ചുരുണ്ടൊതുങ്ങാനൊരു കട്ടിപ്പുതപ്പിലേക്ക്
നിലയുറപ്പിച്ച്

പക്ഷേ...

അവിശ്വാസം
ചെറുഡോസുകളിപ്പൊതിഞ്ഞ്
ക്യാപ്സ്യൂപ്പരുവം വിഴുങ്ങി
സിരകളിലുടക്കുന്ന രാസം

സഹനത്തിന്റെ തീപ്പടപ്പി
പൊള്ളിക്കരിയുന്ന
കുഞ്ഞിക്കുമ്പിളുകളിലേക്ക്
യാചനകളിലേക്ക്
കനൽത്തുള്ളികളുടെ
കൊടും പെയ്ത്

ഉയിപ്പാതിയുടലുക
ഒടിഞ്ഞചിറകുകക്കുമേ
ഒഴുക്കിലുലയുന്ന കച്ചിക്കുമേലെന്നപോ
തള്ളിയകറ്റുന്ന തിരകളായി...

അടുക്കാ വെമ്പുന്ന തുടിപ്പുകളെ
പെറുക്കിയെടുത്ത്
ദൂരങ്ങളിലേക്കെറിയുമ്പോ....

പക്ഷേയെന്ന്
ഒരു പൂണ്ണവിരാമത്തിലേക്കുള്ള
നീട്ടിയെറിയപ്പോലെ
അതിവേഗം
കുഞ്ഞൊഴുക്കുകക്കുള്ള
ദ്വാരങ്ങളടക്കാനോങ്ങുന്ന
പശയരക്കായി

അവിടവിടെയേതാനും തുളക
വ്യാധി പടന്ന്
തമോരന്ധ്രങ്ങളായി
ഒരു ഭീമചുഴലിയി
ചുഴിക്കകമൊരുമിക്കും നേരം
മറ്റൊരു വെട്ടത്തിലേക്ക്
ഒന്നിച്ചൊരു ജനക്കൂട്ടത്തിന്റെ
പുലമിഴി ചിമ്മിത്തുറക്കും മുമ്പ്

പുച്ഛത്തിന്റെ പുകമറ
അവിടം മുഴുവ
കാറിത്തുപ്പുന്ന
പക്ഷിക്കൂവലുകളായി

വീണ്ടും സടകുടയുന്നു
പക്ഷേ.... എന്നു നീട്ടിയൊരു

കൊക്കരക്കോ.

Comments

Popular posts from this blog