പനിക്കുമ്പോളാണിങ്ങനെ...
*****************************************
നെറ്റി
പൊള്ളുന്നെന്ന്...
എങ്ങനെ
പൊള്ളാതിരിക്കും
തലയ്ക്കകത്ത്
ചിന്തയിലകൾ,
ചില്ലകൾ
ചീളുകൾ
എല്ലാം
കോരിയിട്ടുകൂട്ടി
കത്തിക്കുകയല്ലേ...
ഉടൽവിറച്ചുപനിക്കുന്നെന്ന്...
എങ്ങനെ
പനിക്കാതിരിക്കും
ക്ഷോഭക്കൊള്ളികളടുക്കി
വിചാരങ്ങൾക്കഗ്നിയിട്ട്
സിരകളിൽ പുകയ്ക്കുകയല്ലേ...!
അതും
തൊട്ടുണർന്ന്
ചുട്ടു
തിളക്കുകയല്ലേ
ചോരത്തുള്ളികൾ
ധമനികളിൽ
ചിരിച്ചു
താളം മുറുക്കുകയല്ലേ...!
Comments
Post a Comment