കറ
*****
കയ്യും
കെയ്യും മനസ്സും
അറിയാതെയാണ്
ചില കറകൾ
ജീവിതത്തിലേക്കു
വന്നുവീഴുക
വീണൊട്ടുക.
വീണിടം
വരണ്ടുണങ്ങി
അവിടെ
കിടക്കും
രാസമിറ്റിച്ചൊന്നു
മാറ്റാനാകാവിധം
പോകില്ലെന്നു
ശാഠ്യം പിടിക്കും
ഉള്ളിന്റെയാഴത്തിലേക്കുതിരുകി
വീണ്ടുമുടുക്കുമ്പോൾ
എത്രനാളിനിയെന്ന
ആശങ്കയിൽ
അറിയാതെ
വീണ കറ
പൊടിഞ്ഞുകലഹിക്കും
പിന്നെപ്പിന്നെ
തുളയാകും
ശൂന്യതയാകും
തുളകൾചേർന്നുനിന്ന്
ജീവിതം
മൊത്തമായങ്ങനെ
കീറിപ്പൊളിഞ്ഞ്...
Comments
Post a Comment