ണീം.... ണീം....

******************

വെറുതെയിരുന്ന്

ഒരു കിളിന്തുപകക്കിനാവിന്റെ

നനുന്തുവിരലും പിടിച്ച്

ഇളംകാറ്റിനോടു സല്ലപിച്ച

പൂമൊട്ടിനെയൊന്നു മുത്തി

അപൂവ്വക്കഴ്ച്ചപോലെ

ഇണമൈനക

കൊക്കുരുമ്മുന്നതു കണ്ട്

നാണിച്ചെന്നു കണ്ണിറുക്കി

മതിമറന്നങ്ങനെ

നിമിഷങ്ങളെ

നുണഞ്ഞിറക്കുമ്പോഴാണ്

ഹൊ!

ഞെട്ടാനും വേണമായിരുന്നു

ഈ സമയമണി.




Comments

Popular posts from this blog