കിനാവ്
***************
നീലാകാശമേ
ഉയർന്നുവരുന്നു
ഞാൻ
നിന്റെ
ശൂന്യതനിറഞ്ഞയിടങ്ങളിലേക്ക്
വെൺമേഘത്തുണ്ടുകളെ
കോരിയെടുത്ത്
നോവിന്റെ നീർക്കണങ്ങളെയെല്ലാമൂട്ടി
മേഘക്കുരുന്നുങ്ങളെയിണക്കി
ഇനി പെയ്യിക്കണമെനിക്ക്
കുളുർമയുടെ തോരാമാരി.
*****
Comments
Post a Comment