എവിടെ...?

**************




നീ
എന്റെ മുറ്റത്ത് 
കുടഞ്ഞിട്ടു പോയ
പാദസ്വനങ്ങൾ


എന്റെ ജനാലക്കഴികളിലേക്ക്

തൂകിയിട്ട
വളക്കിലുക്കങ്ങൾ


എന്റെ പൂമുഖത്തേക്ക്

വീശിയെറിഞ്ഞ
മുല്ലഗന്ധങ്ങൾ


എന്റരികിലേക്ക്

വരാം വരാം
എന്നു
മോഹിപ്പിച്ചിരുന്ന
പട്ടുപാവടയുടെ
പടപടപ്പുകൾ


എല്ലാമെല്ലാം

ഞാൻ
പെറുക്കി സ്വരൂപിച്ചിരുന്നു...
ഹൃദയച്ചെപ്പിലവ 
ഒളിപ്പിച്ചിരുന്നു...


കാണുന്നില്ലൊന്നും

എവിടെയോ

കളഞ്ഞുപോയിയെന്ന്
ഞാനലയുമ്പോഴും...



Comments

Popular posts from this blog