ഇലയടരുമ്പോൾ
****************
വാട്ടം തുടങ്ങുംമുമ്പേ
മണത്തുനിൽക്കും
‘ഞാനില്ലേ’യെന്ന്
പുണർന്നുമ്മിക്കും
വേവലാതിക്കാറ്റഴിച്ചുവിട്ട്
ചുറ്റിലുമുള്ളവരെ
ഇളക്കിമറിച്ച്
സ്വയമൊരു
സാന്ത്വനസ്പർശമായി
കൂട്ടിനിരിക്കും
ഞെട്ടടരുമ്പോഴാണ്
കൊടുംകാറ്റ്
ചുവന്ന കണ്ണീർപ്പൂക്കൾ
തുരുതുരാപെയ്യിച്ചും കൊണ്ട്
തലതല്ലിയാർക്കുക
****************
വാട്ടം തുടങ്ങുംമുമ്പേ
മണത്തുനിൽക്കും
‘ഞാനില്ലേ’യെന്ന്
പുണർന്നുമ്മിക്കും
വേവലാതിക്കാറ്റഴിച്ചുവിട്ട്
ചുറ്റിലുമുള്ളവരെ
ഇളക്കിമറിച്ച്
സ്വയമൊരു
സാന്ത്വനസ്പർശമായി
കൂട്ടിനിരിക്കും
ഞെട്ടടരുമ്പോഴാണ്
കൊടുംകാറ്റ്
ചുവന്ന കണ്ണീർപ്പൂക്കൾ
തുരുതുരാപെയ്യിച്ചും കൊണ്ട്
തലതല്ലിയാർക്കുക
Comments
Post a Comment