സദാചാരം

കുളക്കടവിലെ
നഗ്നസ്നാനങ്ങളിലേക്ക് പോയ
ഒളിനോട്ടങ്ങളെ
പണ്ടാരാനും ചേർന്ന്
കല്ലെറിഞ്ഞ കഥ കേട്ട്

ഓലമറക്കകത്തെ
അർദ്ധനഗ്നതയിലേക്ക്
പോയ കണ്ണുകളെ
കുത്തിയുടച്ച
നാട്ടാരുടെ
കല്ലേറ് ചരിത്രം
പുനർക്കഥിച്ച്

അടച്ചുറപ്പിന്റെ
ടോയ്ലറ്റു ചുമരുകളിൽ
നഗ്നതയൊപ്പിയ
സൂക്ഷ്മക്കണ്ണുകളെ
നിയമത്തിലടച്ച്

സദാചാരം ശാസിച്ച്
ചെങ്കോൽ
എത്തുന്നില്ല,
ഇരുട്ടിന്റെ പാതയോരങ്ങളിൽ
പൊന്തക്കാടുകളിൽ
ആർത്തവപ്പൂ പോലും
വിരിയാത്ത
പെണ്മക്ക്
കൈത്താങ്ങായി


Comments

  1. Replies
    1. സത്യത്തിന്റെ മുഖം കറുത്തതല്ലോ ഇന്ന്....

      Delete

Post a Comment