തണലൊഴിഞ്ഞ്


മരം ചോദിച്ചു
എന്റെ കാൽച്ചുവട്ടിൽ
കൊത്താംകല്ലാടാൻ
നീ വരാത്തതെന്തേ

മണ്ണപ്പം ചുടാനും
ചിരട്ടയിൽ
ഇലക്കറി വക്കാനും
ചില്ലത്തൊട്ടിലിലാട്ടി
വെള്ളാരംകല്ലു വാവയെ
താരാട്ടിയുറക്കാനും
കൂട്ടിൻ കിട്ടാത്ത
അങ്ങനെ
പലതിന്റെയും
ഇല്ലായ്മയെ ചൂണ്ടി
പരിഭവിച്ച്

എത്രയാണ്ടുകളുടെ
പിൻ ചാട്ടങ്ങൾ
എന്നതിന്റെ
കണക്കെടുപ്പിൽ
വിരസമായൊഴിഞ്ഞു, ഞാൻ

വില പെരുത്ത്
അഹങ്കരിക്കുന്ന മണ്ണും
ദാർഷ്ട്യം വെളുപ്പിക്കുന്ന
പകൽ വെയിലും
മുഷിഞ്ഞ് നാറിയ
ജലാശയവും
തുണക്കില്ലെന്ന്
കട്ടായം പറഞ്ഞതിന്റെ
പരാതിയും
കേട്ടില്ലെന്നുറപ്പ്

മരം തന്റെ
തണലൊഴിഞ്ഞു.









Comments

  1. കാടെവിടെ
    മരമെവിടെ
    തണലെവിടെ

    ReplyDelete
    Replies
    1. തണലൊഴിഞ്ഞ് പോകുന്നു... മരത്തിന്റെ മരണം

      Delete

Post a Comment

Popular posts from this blog