ജീവിതം പെയ്ത് തീരാൻ
*************************

ജീവിതക്കരയെപ്പൊതിഞ്ഞും
അടുക്കിയുമണച്ചും
കടലുറക്കങ്ങൾ നിശ്ചലം
ശാന്തമെന്നാകിലുമുൾ-
ക്കൊള്ളുന്നാഴങ്ങളിൽപ്പേർത്ത്
ചേർത്തുണർത്തും
ധന്യം സ്വപ്നമിന്നലാട്ടങ്ങളൂറും
ഉല്ലാസഹർഷം.

എങ്ങു നിന്നാ മിന്നലൊട്ട് കന
ത്തിടിവെട്ടുമാജ്ഞയിൽ
ഗർജ്ജിച്ചു വർഷിച്ചൊരു കൂത്തും
പൊട്ടിച്ചിതറിച്ചുടക്കും
കബന്ധങ്ങൾ വിസ്തരിച്ചെങ്ങു-
മാകസ്മികമെന്ന പോൽ
ശിഷ്ടമായ് ജീവിതമുദ്രകളല്ലോ
കാണെക്കാണെ ഹൊ
പെരും വർഷമായ് ചൊരിച്ചിലായ്
നനഞ്ഞൊന്ന് പെയ്യുംComments

  1. കവിത വായിച്ചു
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog