നിന്നിൽ നിന്നുമെന്നിലേക്ക്
 --- ഗീത മുന്നൂർക്കോട് ---

നിൻ നീലദംശനമേറ്റതിൽ നിന്നും
സജലമിണമിഴി  വരച്ചെടുക്കട്ടെ
വിശാരദം നിന്നെ മുകർന്നിട്ട് ഞാൻ
ഹൃദയമെത്ത വിരുത്തി നീർത്തട്ടെ
നിന്റെ ദൂരങ്ങളെന്നിലാഴ്ത്തട്ടെ, വേഗ-
മളന്നിട്ട് ഭാവിചക്രമുരുട്ടിയോടട്ടെ
പിൻനടത്തേണ്ടും വഴിപ്പടർപ്പിനെ
കുതറി മാറി ഞാൻ വഴിയകറ്റട്ടെ
നിന്റെയാഴങ്ങളിൽ മുങ്ങിപ്പെറുക്കിയ
അഭൌമസത്യത്തെ നുകർന്നിടട്ടെ
സർവ്വംസഹയായ് സഹനപർവ്വത്തെ
ആഴക്കടലിന്റെ കാണിക്കയാക്കട്ടെ
തപിക്കും വികാരവെയിലിൻ ചൂടിൽ
സ്വത്വത്തെത്തന്നെ വരഞ്ഞിടട്ടെ.
നിന്നിൽ നിന്നുമെന്നിലേക്ക് ഞാൻ
തിരിഞ്ഞ് നോക്കട്ടെ, മതിവരുവോളം
Comments

  1. കവിത വായിച്ചു
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog