തുള്ളി

വ്യഥയുപ്പോ
കലിച്ചവർപ്പോ
ക്ഷോഭമെരിയിച്ചതോ
താപം കരിച്ചതോ
ദാർഷ്ട്യാംശം കല്ലിച്ചതോ
കുശുമ്പ് കറുത്തിരുണ്ടതോ
പക നീലിച്ചതോ
രുചി ?
നിറം..?
സ്രോതസ്സ്
ഹൃദയം
തന്നെയോ

വിവേചനസാദ്ധ്യതകൾ
പതിന്മടങ്ങ് കുതിക്കുമ്പോൾ
ഒന്നറിയാം
ഉരുണ്ടുരുണ്ട്
തൊട്ടിടം നനച്ച്
ഹൃദയത്തിലുടക്കി
ഞാന്ന്
എന്നോട്
ഒരു രഹസ്യം പറഞ്ഞേക്കുമെന്ന്.
Comments

Post a Comment

Popular posts from this blog