കിനാവ് കാണുന്നു!
**** **** **** *** **** ****

തിരക്കൂമ്പാരങ്ങളിൽ
വായ് പതപ്പിക്കുന്ന
വെളുത്തനുരകളിലേക്ക്
മോഹക്കണ്ണുമെറിഞ്ഞ്
ഉയരുംവീഥികളിലെ
പുകച്ചൊരുക്കുകളെ
തടഞ്ഞെടുക്കാനാണ്
പ്രതിരോധത്തിന്റെ
കുതിപ്പെന്ന്
മുകിൽപ്പഞ്ഞികളിൽ
കറുത്ത
നനവിടങ്ങൾ
തെരഞ്ഞപ്പോൾ
മോഹമുറ്റമിന്നും
കുളിർച്ചൊരിച്ചിലും കാത്ത്
മലർന്നേ കിടപ്പൂ...

Comments

Popular posts from this blog