പടവുകള്‍
      ഗീത മുന്നൂര്‍ക്കോട്

ഓടിയിറങ്ങാനൊരു
ഹരമായിരുന്നു
ബാല്യത്തിന്റെ കുസൃതിയില്‍

ഒരുനാള്‍
ഇതേ പടവുകളിലൂടെയാണ്
കുഞ്ഞുപെങ്ങളുടെ
അവസാനത്തെ കരച്ചില്‍
ഉരുണ്ടിറങ്ങിയത്……..

പിന്നീടൊരിയ്ക്കലും
ഈ പടവുകള്‍
എന്നെ മാടിവിളിച്ചിട്ടില്ല
ഞാന്‍ അവയ്ക്ക്
മുഖം കൊടുത്തിട്ടുമില്ല……

Comments

Popular posts from this blog