ബാഷ്പാഞ്ജലി
…….. ഗീത മുന്നൂറ്ക്കോട്  ………….


അഞ്ചു പിഞ്ചു തുമ്പികള്‍ പ്രാഞ്ചി
പ്രാണന്‍ നിന്‍ മടിയില്‍ പൊലിച്ചതും
കരളുകള്‍ കാറിയവര്‍ പിടഞ്ഞതും
കാറ്ക്കോളിനൊപ്പം കാറ്റു കല്ലിച്ചതും
ചീനിക്കടവതിന്‍ സാക്ഷിയായതും
ചാലിയാറേ നീയറിഞ്ഞില്ലയെന്നോ
മുങ്ങിത്താണുവല്ലോ നിന്നാഴങ്ങളില്‍
മാതൃവാത്സല്യത്തിന്‍ കൊച്ചു തളിരുകള്‍
ഒഴുകുന്നുവല്ലോ നിന്റെയോളങ്ങളില്‍
മുലപ്പാലിന്റെ കണ്ണുനീര്‍പ്പൂക്കള്

Comments