സ്വപ്നങ്ങളെ എങ്ങനെ നെയ്യണം!
************************************************
നിദ്രയിൽനിന്ന്
സ്വപ്നങ്ങളൊന്നോടെ
ചാടിപ്പോകുന്നതായി
അനുഭവിച്ചിട്ടുണ്ടോ?
തുടക്കവും ഒടുക്കവും
ഇടക്കുള്ള ദൂരവുമൊക്കെ
അളന്നുതന്നെ വേണം
പൊടുന്നനെ
ഉയർന്നേക്കാവുന്ന
കൂറ്റൻമതിലിനെയറിയണം
കൊത്തിപ്പറക്കാൻ
നീണ്ടുകൂർക്കുന്ന
കൊക്കുകളെ കാണണം
അതുമല്ലെങ്കിൽ
ഒരു കൊച്ചുതിരയുരുമ്മാന്
വന്നേക്കാം,
വരച്ചൊന്നു കോറാൻപാകം
ജീവിതസ്വപ്നത്തിന്റെ സൂത്രവാക്യം
കലാം സൂക്തത്തിന്റെ
സാദ്ധ്യതകളിലൊന്നാണ്
വ്യവകലനവിഛേദങ്ങളുടെ
ഗണിതസങ്കരങ്ങളുടെ കലവറ
പിറക്കുംക്ഷണം തന്നെ
ശൂന്യത്തിലേക്ക് തറക്കുന്നവ
ഗണനക്രമങ്ങളിലനന്തം തൊടുന്നവ
തൊട്ടുതൊട്ടുനിൽക്കുമ്പോഴും
വികർഷിക്കുന്നവ!
നേർമയും മേന്മയും
അൻപും നന്മയും
ഈടും പാവും
കാച്ചിത്തന്നെവേണം നെയ്യാൻ
ഉടൽപ്പാകം
ഉയിർപ്പാകം
ഗണിച്ചുകത്രിക്കണം
ഒരു ഞാൺമുന്നോട്ടോ
ഒരിഞ്ചുപിന്നോട്ടോ
വൈകൃതം തയ്ക്കരുത്
കിനാക്കൾ കുസൃതികളാണ്
നിന്നുതരില്ല
പിടിതരാതെ ചാടിവഴുതിയേക്കാം
കോലം കെടുത്തില്ലെന്ന
സുതാര്യതയിലൊപ്പു വെച്ചു തന്നെ
കാണണമിനി
അബോധനിദ്രയിലും സ്വപ്നങ്ങൾ
ജീവിതസ്വപ്നത്തിന്റെ സൂത്രവാക്യം
ReplyDeleteകലാം സൂക്തത്തിന്റെ
സാദ്ധ്യതകളിലൊന്നാണ്
വ്യവകലനവിഛേദങ്ങളുടെ
ഗണിതസങ്കരങ്ങളുടെ കലവറ
പിറക്കുംക്ഷണം തന്നെ
ശൂന്യത്തിലേക്ക് തറക്കുന്നവ
ഗണനക്രമങ്ങളിലനന്തം തൊടുന്നവ
തൊട്ടുതൊട്ടുനിൽക്കുമ്പോഴും വികർഷിക്കുന്നവ!
നന്ദി, സ്നേഹം
Deleteജീവിതസ്വപ്നത്തിന്റെ സൂത്രവാക്യം
ReplyDeleteകലാം സൂക്തത്തിന്റെ
സാദ്ധ്യതകളിലൊന്നാണ്
വ്യവകലനവിഛേദങ്ങളുടെ
ഗണിതസങ്കരങ്ങളുടെ കലവറ
പിറക്കുംക്ഷണം തന്നെ
ശൂന്യത്തിലേക്ക് തറക്കുന്നവ
ഗണനക്രമങ്ങളിലനന്തം തൊടുന്നവ
തൊട്ടുതൊട്ടുനിൽക്കുമ്പോഴും
വികർഷിക്കുന്നവ!