കരട്
******
കണ്ടതേയില്ല
ഒഴുകിനിന്ന നിമിഷത്തിലേക്കാണത്
കൊമ്പും കുലുക്കി
നുഴഞ്ഞ് കേറിയത്
ചെറുതെങ്കിലും ഓരോ
കുത്തിലും
ഓരോ തുള വീണതും
വീണിടമെല്ലാം ചുവന്ന്
നീലയിൽ പിണഞ്ഞതും
ശത്രുതയുടെ വിഷമായിരുന്നോ
തുമ്പിൽ തേച്ചതെന്ന
ശങ്ക
ഹൊ! വെറുതെയൊരു
കാറ്റിനും കോളിനും
ഒരു കരടു മതിയെന്ന
മുന്നറിയിപ്പായി
ശിഷ്ടം വന്ന്
കരളിൽ കുടുങ്ങി
…..
Comments
Post a Comment