കാറ്റുകൾക്കറിയാം
..................................
കുതിച്ചതെന്തിനെന്ന്
കരൾക്കരകളിൽ
കദനക്കോളുകൾ
ചുഴറ്റിക്കറക്കിയതെന്തിനെന്ന്
സങ്കടമഴ
കുത്തനെ നിർത്തി
പെയ്യിക്കുന്നതെന്തിനെന്ന്


വ(ഇ)ല്ലായ്മയിൽ
പുകയുന്ന
രോഷരോദനങ്ങൾക്ക്
നുഴഞ്ഞേറ്റം
നിഷിദ്ധമെന്ന്
കേൾവിയില്ലാ ശിൽപങ്ങൾ
പള്ളിയുറങ്ങും
ആലയങ്ങൾ
അടഞ്ഞുകിടക്കുമ്പോൾ


കുന്തിരിക്കം/ചന്ദനത്തിരി മണങ്ങൾ
ശ്വസിച്ചു കൂർക്കം വിട്ട്
ദൈവങ്ങളുറങ്ങുമ്പോൾ
പുറത്ത്
ശവഗന്ധങ്ങളുടെ
ഉച്ഛിഷ്ടവായു
ഉലച്ചേറ്റുന്ന
വിമ്മിട്ടമർദ്ദം....


വടക്കൻകാറ്റിനറിയാം
ന്യൂനമർദ്ദംകൊണ്ടകംകാഞ്ഞ
തെക്കൻകരകളുണ്ടെന്ന്
കാവിക്കനമെടുത്ത്
ചുഴറ്റിയടിക്കാൻ
പാകമായെന്ന്. ..



വഴിമാറിക്കറങ്ങുന്നോ
മറ്റൊരു
ഭീമൻചുഴലി ???

Comments

Popular posts from this blog