ഉണർത്തുസ്വപ്നം
********************

പുറം തിരിഞ്ഞുകൊണ്ടിടയ്ക്കിടെ
കാറ്റു കുതിച്ചത്
എന്തിനായിരുന്നെന്ന്‍
മൂക്കി വിരചേര്‍ത്ത
ആലിലവിറയലുക

കിതച്ചോടി
പാതിവഴി
മുട്ടു വിറച്ച തിരിഞ്ഞുനോട്ടം
കാറ്റിന്റെ തുറുകണ്ണിൽ
കുടി വറ്റിയ ഉപ്പളം പോലെ....

ഭയച്ചൂട്
തിളച്ചുപൊങ്ങി
മതില്‍ച്ചാടിവന്നത്
മരം കേറി
ഒളിക്കാനായിരിക്കാം!

ഞെട്ടിപ്പകച്ചുകൊണ്ടൊരു കാഴ്ച
മെല്ലെ മെല്ലെ പിന്നോട്ടുവലിഞ്ഞ്
അരുതേയെന്നു മൗനമലറിയത്
തട്ടിവീഴാനാഞ്ഞതെന്തേ...

നാലാപ്പടയുടെ ചവിട്ടുകളി
വാവീശലുകളി
അറ്റുവീണ ചെത്തവും ചൂരും
ചെമന്നാണൊഴുകിയത്...

കവലക്കോണിലൊന്നിരമ്പി
അറിയാദിക്കിലേയ്ക്ക്
പറന്നേപോയി
ഇരുചക്രയാനങ്ങ

പുലച്ചെയുണത്തിയ
ദുസ്സ്വപ്നം

കട്ടിക്കറുപ്പിലൊരു
വാത്ത
പരുങ്ങി വരുന്നു....






Comments

Popular posts from this blog