ഒഴുക്കിൽ
**************
നീയെന്നും
എനിക്ക് കുതറിക്കളിക്കാനായി
ഇരുപുറവും 
മണൽത്തിട്ടുകൾ
നിരത്തിയിട്ടിരുന്നു
എന്റെ
ചിരിച്ചാട്ടങ്ങൾക്കൊപ്പം
നീയും ആർത്തുചിരിച്ചിരുന്നു
പയ്യെപ്പയ്യെ
നിന്നോടടുത്ത്
കൈകാലുകളടിച്ച്
നിന്നിൽ
ഓളങ്ങളുടെ രസങ്ങൾ
ഞാൻ നുകർന്നിരുന്നു
നമ്മുടേതായ ലോകം
അഭേദ്യമെന്നൊരു
നെഞിടിപ്പിലായിരിക്കാം
നാണങ്ങളുരിഞ്ഞെറിഞ്ഞ്
നിന്നിലേക്ക്
എന്റെ നഗ്നത ചാടിയിറങ്ങിയത്
എന്നെയുമെടുത്തു നീ
ആഴങ്ങളിലേക്ക്
കുതിച്ചപ്പോൾ
അവസാനത്തെ ഒഴുക്കിലാണ്
നിന്റെ രൌദ്രം ഞാനറിഞ്ഞത്

Comments

Popular posts from this blog