കലഹിക്കുന്ന വീട്ടിലും സ്വപ്നങ്ങ പൂക്കാറുണ്ട്
*****************************************************  

ഓടിച്ചാടി
വീടടക്കുന്ന കളിചിരികളെ
ആരോ
വരിഞ്ഞു കെട്ടുകയാണ്

പുറം ചാടാനോങ്ങിയ
കുതിപ്പുകളെ
ആരോ
കല്ലെറിഞ്ഞു പിടിക്കുന്നുണ്ട്  

താളം പൊട്ടിയ താരാട്ടില്‍
പട്ടുപോയ കുഞ്ഞുറക്കങ്ങളിലെ
അപശ്രുതിത്തേങ്ങലുക
മോങ്ങുന്ന
മോന്തായത്തില്‍ നിന്നും
വിറച്ചാടുന്ന
തൂക്കുതോട്ടില്‍  ...

മുന്നടിവയ്ക്കാത്ത
പണിയായുധങ്ങള്‍ക്കു മേല്‍
പിന്‍ശരപ്പെയ്ത്തായി
പോരപോരെന്ന്
പരാതിപരിഭവങ്ങളുടെ
മുഷ്ടിയേറ്റം

കിട്ടാത്ത കഷായം മോന്താന്‍
കമ്പിളി പുതക്കാന്‍
കിതച്ചുകുരയ്ക്കുന്ന പ്രാക്കുകള്‍

നീ – നീ
ഞാന്‍ - ഞാ
ചൂണ്ടുവിരലുകളഭിമുഖം
ഭീഷണിക്കൊയ്ത്താരവം
കുഞ്ഞുവളര്‍ച്ചകളുടെ
കൂമ്പടയ്ക്കും
കശപിശക്കൂമ്പാരം

വാശി താളിച്ച
ഒഴുക്കനെന്തോ
കൊത്തിക്കൊറിച്ച്
മൊത്തിയിറക്കി
വിശപ്പ്
പോള്ളിയാളി
എറിഞ്ഞുടയ്ക്കുന്ന 
ചില്‍ച്ചില്‍
ചിലച്ചുപൊടിയും രോഷം

എന്നിരുന്നാലും
കലഹിക്കുന്ന വീട്ടിലെ
ചങ്ങലക്കിട്ട സ്വപ്നങ്ങളില്‍
നിതാന്തവസന്തമാണ്.
മരിക്കാത്ത പൂക്കാലമാണ്.



Comments

Popular posts from this blog