കറുപ്പുറഞ്ഞ പാതയായ്
***************************************************
ഉരുൾച്ചക്രങ്ങളിൽ
വേഗതയുടെ ലഹരി മൂർച്ഛിച്ച്
വ്യഭിചരിച്ചുള്ള
ചതവാണുടലിലെങ്ങും

പിൻ നോക്കിയെറിഞ്ഞിടുന്ന
പുകഗന്ധങ്ങൾ
ചീറ്റിയടിച്ചുകരുവാളിക്കുമ്പോൾ
വലിച്ചെടുക്കുന്നുണ്ടെല്ലാം
സ്വന്തം ശ്വാസഗതികളിലേക്ക്

ഉച്ചിയിൽക്കത്തുന്ന ജീവിതസൂര്യൻ
ആർത്തുചിരിച്ച്
വെയിൽനാളങ്ങളിലേക്കിന്ധനമായി
സ്വയമൊഴുകുകയാണ്

തോരാത്ത
ശകാരച്ചവർവൃഷ്ടിയ്ക്കൊപ്പം
പ്രളയമൊഴുക്കുകൾ
അനുനിമിഷമവളെയൊഴുക്കുമ്പോൾ

പെരുകിക്കുഴിയുന്ന
ചൊള്ളശിഷ്ടങ്ങളായി
വൈകൃതം പെരുകുമ്പോൾ...

അവൾക്കായ്
ചവിട്ടുകളും തൊഴികളും
നീണ്ടു നിവർന്നു കിടക്കുമവൾ
കരിഞ്ഞുറയ്ക്കാനായി


Comments

Popular posts from this blog