കറുപ്പുകൾ പൊടിഞ്ഞേ ഒടുങ്ങാവൂ
...........................................................

കറുത്തബന്ധനങ്ങൾ
മതിലുകൾ
കടുത്ത പ്രഹരങ്ങൾ
പ്രദർശനത്തിനുതകില്ലെന്ന്
കാഞ്ഞുകരിയുന്ന വേവുകൾ
ചെമന്നകനൽച്ചീളുകൾത്തിന്ന്
തണുത്തിരുളാനായി
അകമടുപ്പാക്കി
പുകയുന്നുണ്ട്...

എല്ലാമെല്ലാം
വലിച്ചെടുത്ത്
അടക്കം ചെയ്യാനും മാത്രം
കനപ്പെടുന്ന
വാഞ്ഛയാകുന്നു
അകംപുറം താഴിട്ട
മതിൽക്കോട്ടകൾ

അടിമത്തത്തിന്റെ
അതിസാന്ദ്രതയിൽ
ഉരുവം കൊള്ളും
വട്ടംകറങ്ങും
ഉൾത്താപങ്ങൾ
ഇനി
ഉരുൾപ്പൊട്ടിയാൽ...

അതെ
മുനച്ചുവരും
ശിലക്കനങ്ങൾ തുളക്കാൻ
നഖശിഖാന്തം വിറച്ച്
മസ്തകങ്ങൾ
ബാഹുക്കൾ

ചീറിയുണരും രോഷം
ചീന്തിയിടും കറുപ്പുകളെ
മതിലുകൾ
പിടഞ്ഞുപൊടിഞ്ഞേ
ഒടുങ്ങാവൂ.


രാത്രിയിൽ വന്ന
വിസ്മയക്കിനാവ്
മഞ്ഞിൽ മുത്തി
ചുളുങ്ങിക്കിടപ്പു'



Comments

Popular posts from this blog