കരട്
******
കണ്ടതേയില്ല
ഒഴുകിനിന്ന
നിമിഷത്തിലേക്കാണത്
കൊമ്പും കുലുക്കി 
നുഴഞ്ഞുകേറിയത്
ചെറുതെങ്കിലും
ഓരോ കുത്തിലും
ഓരോ തുള വീണതും
വീണിടമെല്ലാം ചുവന്ന്
നീലയിൽപ്പിണഞ്ഞതും
ശത്രുതയുടെ വിഷമായിരുന്നോ
തുമ്പിൽത്തേച്ചതെന്ന ശങ്ക
ഹൊ! വെറുതെയൊരു
കാറ്റിനും കോളിനും
ഒരുകരടു മതിയെന്ന
മുന്നറിയിപ്പായി
ശിഷ്ടംവന്ന്
കരളിൽക്കുടുങ്ങി …..


Comments

Popular posts from this blog