മഴപ്പൊന്ത
***************
കിളിച്ചുവന്നതെവിടെ നിന്നാകാം
ആ വള്ളി 
ഞരമ്പുകളിലൂടെയാണല്ലോ 
വലി(രി)ഞ്ഞുകേറിയത്

സിരകളിലപ്പോൾ
കന(കറു)ത്തപൊന്തകൾ 
നിറഞ്ഞു വളർന്നിരുന്നു

മേഘച്ചില്ലകളിടയ്ക്കിടെ
താഴ്ന്നു വരുന്നതും കണ്ട്
വിരിഞ്ഞെഴുന്ന പൂക്കളും
വിരിവൊരുക്കിനിവർന്ന്
ഇലച്ചാർത്തുകളും
കുലുങ്ങിച്ചിരിച്ച്

വള്ളിയൊരു കവിതയാകുന്നു
ചാടിയേറുന്നു
മഴക്കൊളുത്തുകളിൽപ്പിടിച്ചുതൂങ്ങുന്നു

വാക്കുകളെങ്ങും 
മുളച്ച്
മുനച്ച്
മുലച്ച്
മലച്ച്
ഇടയ്ക്കൊന്നു മുഴച്ച്
മുള്ളുകൾമുനച്ച്
മിന്നൽവല്ലരികളിൽ
ഞാത്തുകളായി
കവിത നിന്നുനനയുന്നു!
തുടിച്ചുതൂവുന്നു!

Comments

Popular posts from this blog