അന്നം
*******

വെടിപ്പായ് തരംതിരിക്കാതെ
പുറമൊന്നു കഴുകിത്തുവത്താതെ
കുടഞ്ഞിട്ടതാമനുഭവത്തുണ്ടുകള്‍

ചിരിയളന്നതു
മറുപകര്‍ച്ചക്കനുപാതം
തെറ്റിച്ചതിലേക്ക്

ഇടയ്ക്കൊന്നു കണ്ണുനനച്ചത്
കൊരിയോഴിച്ചില്ല

തോളുരുമ്മലുകളെ
നെഞ്ചിന്‍തുടിപ്പുകളില്‍ കുഴച്ചത്
തിളനിലയിലേക്കെരിയുന്ന
കുശിനികൌശലമെന്റെ തോറ്റുപോയ്‌

അപാകം
അപക്വം
രുചി നേര്‍ത്ത ജീവിതം!


  

Comments

Popular posts from this blog