അടഞ്ഞ കവാടങ്ങൾക്കുള്ളിൽ
*******************************************


തുറക്കപ്പെടാത്ത കവാടങ്ങൾ
അതിസുക്ഷ്മം
ബന്ധിക്കപ്പെട്ടവയാണ്
അകം അരക്ഷിതമാണ്
അവിടെയങ്ങോളമിങ്ങോളം
നിഴൽഭയങ്ങൾ
മേയുന്നുണ്ട്…

വട്ടമടിച്ച് വറുതി മുട്ടിച്ച്
കണ്ണുകൾ 
അനക്കങ്ങൾക്കൊപ്പ്
ചാർത്തുന്നുണ്ട്...

സ്വനശ്വാസഗ്രാഹികൾ
മിടിച്ച് പിടക്കുന്നുണ്ട്..

നിമിഷങ്ങളെക്കോറി
രേഖാചിത്രങ്ങൾ
രചിക്കുന്നുണ്ട്…

കവാടങ്ങൾ തുറക്കപ്പെട്ടാൽ
അകം പൂകിയവന്റെ
ചുവടു വയ്പ്പുകളിൽ
ഭയം കുത്തി നിറക്കുന്നുണ്ട്
അവൻ പൂർണ്ണമായും
നിഴലായലിയും വരെ…

അതിനാൽ 
തുറക്കപ്പെടാത്ത 
കവാടങ്ങളിൽ നിന്ന്
മോഹക്കണ്ണുകളേ, മടങ്ങുക.

Comments

Popular posts from this blog