ഒരുക്കം
***********

കടലേ,
നിന്റെയൊഴുക്കിന്റെ
കൈകൾ തരൂ
കാലുഷ്യം മുറ്റിയ
കുന്നുണ്ടിടിയ്ക്കാൻ
വേണമെനിക്ക്
ബാഹുബലം
ശാന്തമായൊന്ന്
സമതത്വങ്ങളിലൂടെ
ഉലാത്തണം
വീശിയൊന്നടിക്കുക
തിരക്കാറ്റേ, യെന്റെ
തോളെല്ലിലേയ്ക്കൊന്നു
മിഴിവേറ്റുക
ഒന്നു നിവർന്ന്
ഇടിച്ചിടാനുണ്ട്
കപടശിൽപങ്ങളെ
കരിങ്കൽരൂപം ധരിച്ച
സ്വാർത്ഥഹൃദയങ്ങളെ
കറുത്തമലക-
ളുരുണ്ടിറങ്ങിപ്പോയ
പച്ചപ്പിലേയ്ക്കൊ-
ന്നുയർന്നു കേറാൻ
കൊതിക്കുകയാണ്
കുതിക്കുകയാണ്
വിമോചനം തേടുന്ന
എന്റെ പദയാത്രകൾ

Comments

Popular posts from this blog