നിന്നിലേക്കു  നിക്ഷേപിക്കപ്പെടുന്നത്
***************************************************
നിന്നെയൊരുഗ്രരൂപിയായ
കടലെന്നുപമിച്ച്
കവിതയിലേക്ക് കയറ്റിയതേയുള്ളൂ
ആഞ്ഞടിച്ചു നീ
പൊള്ളയായ കുഞ്ഞുചിപ്പികളെ
കളഞ്ഞിട്ട്
കടന്നുകളഞ്ഞല്ലോ...

നിന്റെയിറക്കം
കണ്ടിട്ടുതന്നെയാണ്
ആരുമറിയാതെയൊരുചിപ്പിക്കകത്ത്
എന്റെ ഹൃദയത്തെ
സൂക്ഷിപ്പായിരുത്തിയത്
തിരിച്ചതുതിരയാ
നീ വരുന്നതും കാത്ത്

ഇനി
ഒരാവേശക്കുത്തൊഴുക്കി
നിന്റെയുള്ളാഴങ്ങളിലെ
തിളങ്ങും മുത്തിലേക്കൊന്നു
വളരാനെന്തോ തുടിക്കുന്നുണ്ട്.

കവിതയിപ്പോ
ശാന്തമെന്നു തോന്നിക്കുന്ന
ജലപ്പരപ്പായി
കുഞ്ഞലകളെ
താരാട്ടിലുറക്കുകയാണ്!




Comments

Popular posts from this blog