കവികള്‍
**************
- ഗീത മുന്നൂര്‍ക്കോട് -


ആശയബീജങ്ങളെ
ചിന്താഗർഭംകൊള്ളുന്നവർ
വികാരവിചാരവിക്ഷോഭങ്ങളുടെ
ഭാരംചുമക്കുന്നവർ

അനാശ്യാസ്യത്തിന്റെ
ശാസനകൾ
ഭ്രൂണത്തിനു 
വളരാനും തെഴുക്കാനും
വളമാക്കുമ്പോൾ

ധമനികളിൽ
കുത്തിയൊഴുകുന്നത് 
രക്തം

മിഴിച്ചാലുകളിൽ
കരുതലിന്റെ മിഴിവ്

അതിർത്തികൾ 
കെട്ടുമപ്പോൾ
കരുത്തിന്റെ മികവ്

കാതുകളടച്ചു വക്കും
ഛിദ്രപ്പെടാത്ത 
ഭ്രൂണസൂക്ഷിപ്പിന്

ഉയിരുലടയും 
സായൂജ്യത്തിൽ
ആലസ്യവഴികളിൽ
കൈകാലുകൾ
തട്ടിക്കളിക്കും 
കുറുമ്പ്

പേറ്റുനോവേറുമ്പോൾ
മൗനമലറുന്ന
പ്രസവസ്ഫോടനം

ഇതാ, കിനാകുഞ്ഞ്,
പ്രാണന്റെ വിരിവ്!

ഹസിച്ചുതുടിക്കുമൊരു
കവിതക്കുഞ്ഞ്!

Comments

Popular posts from this blog