ലയനം
**************

നിന്റെ
മിഴിത്തിളക്കം
അതിൽനിന്നും
മന്ദമധുരശ്രുതിയൊഴുകുമ്പോലെ

ഞാൻ ചാടിയിറങ്ങുന്നു
ഗാനസൈരന്ധ്രിയിലേക്ക്

നിന്റെ ചെഞ്ചുണ്ടുകൾ
കവച്ചുവരുന്ന
സ്വനചുംബനങ്ങളിലേക്ക്

അമ്മിഞ്ഞഞൊട്ടുന്ന -
യിളംകുഞ്ഞിലേക്കുള്ള ലാളന
മിഴിക്കൊള്ളാനെന്നപോലെ
ഒരു തംബുരുവായി
നിന്റെ മടിയിലേക്കു
ചായുന്നു

നേർത്തുവരുന്നയെന്റെ
ഉടൽരോമാഞ്ചത്തിന്റെ
കമ്പിയിഴകളെ
നീ തൊട്ടുണർത്തുന്നു.

നിനക്കൊപ്പമൊരു
സുഖദസാന്ദ്രതയിൽ
ഗാനശകലമാകുന്നു ഞാൻ

അലസസുഖത്തിൽനിന്നും
ദ്രുതതാളത്തിലേക്കു
നീ ചുവടുമാറ്റുമ്പോൾ
മുറുകിവരുന്നു,
കമ്പനങ്ങൾ!

നീ നയിക്കുമ്പോൾ
ഞാനതിൽ
ലയിക്കുമ്പോൾ
ലഹരിയുടെ
ശൃംഗദൈർഘ്യത്തിന്
സീമയെങ്ങ് !



Comments

Popular posts from this blog