മലയിറങ്ങിയതാര് ?
--------------------------------------------------------
ഏതോ മനസ്സിടുക്കായിരുന്നു
കാറ്റിന്റെയുറവ.
മലപൊട്ടിയൊഴുക്കിയത്
മദജലം മാത്രം.
മതമല്ല, ദൈവമല്ല
അവരൊഴിഞ്ഞു
അവിടമൊരു
കലാപലഹരിയുടെ
പ്രളയശാലയാണ്.

ഒരശുദ്ധവികാരത്തിന്റെ
ശരവാഴ്ചയിൽ
അവൾരക്തത്തിന്റെ
മുറിപ്പാടുകളിൽനിന്നും
മാറാക്കറയൊന്ന്
സമത്വത്തിന്റെ ശ്രീപുടവയിൽ
പതിഞ്ഞിട്ടുണ്ട്.

ക്ഷീണിച്ചുകിതക്കുന്നുണ്ട്
മലദൈവം
അരികിലൊരുനാളിരുത്തിയ
പെൺതുണയ്ക്കൊപ്പം
പറന്നുമറഞ്ഞാലോയെന്ന്
ഗൂഢമായി
വിസ്മയിക്കുന്നുണ്ടാകണം
സ്പർദ്ധക്കാട്ടിലിരുന്ന്
ശ്വാസംമുടക്കുന്നുണ്ടാകണം.

കാട്ടുതേവരേ,
മലതൈവമേ,
സ്വയംരക്ഷയ്ക്കിരിപ്പിടം
തേടാനിനിയുമൊരമ്പു
കുലയ്ക്കണം
ഉചിതപലായനത്തിനായി
നടുക്കടൽക്കോളിലതു
തറയ്ക്കണം.


Comments

Popular posts from this blog