ഒറ്റയാന്‍ കവിതകള്‍
…….. ഗീത മുന്നൂറ്ക്കോട് ………….

എന്റെ പച്ചപ്പുകള്‍ക്കുമേല്‍
പൂപ്പലോടിയത്
തുടച്ചു നീക്കാന്‍
ആരുമെത്തിയില്ല…….

എന്റെ വിണ്ടുകീറിയ
സ്വപ്നങ്ങളില്‍
സ്നേഹൗഷധമിറ്റിയ്ക്കാന്‍……
തെളിമനസ്സുകൊണ്ട്
തീറ്‍ത്ഥമിര്ച്ര്ചിയ്ക്കാന്‍……
നന്മയുടെ കരങ്ങള്‍
മറന്നേ പോയി………….

പാഴ്വസ്തുവായി
എന്നെ ചീയ്യാന്‍ വിട്ട്
വളക്കൂറും തേടിയെത്തീ
കൂറ്റന്‍ വേരുകള്‍……….

എന്നിട്ടും ഒറ്റയാന്റെ ചോര
എന്നിലൂടൊഴുകിത്തുടങ്ങിയപ്പോള്‍
എന്റെ ധമനികളെ വെട്ടി മുറിയ്ക്കാനും
അനേകരടുക്കുന്നതറിഞ്ഞു….
ഇനി
ഒഴുകട്ടെയെന്റെ രക്തം…
ഓരോ തുള്ളിയില്‍ നിന്നും
ഇറ്റു വീഴട്ടെ,
പ്രാണനുള്ളയെന്റെ കവിതകള്‍,,,,,,,,

Comments